ശ്രീകൃഷ്ണജയന്തി ശോഭയാത്ര; നഗരത്തിൽ ഗതാഗത ക്രമീകരണം

IMG_20240326_214925_(1200_x_628_pixel)

തിരുവനന്തപുരം : ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയോടനുബന്ധിച്ച് നഗരത്തിൽ  ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് 7 വരെ പാളയം മുതൽ കിഴക്കേകോട്ട വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

ശോഭയാത്ര കടന്നു പോകുന്ന പാളയം – സ്‌പെൻസർ – സ്റ്റാച്യു – ആയുർവേദകോളേജ് -ഓവർ ബ്രിഡ്ജ്- പഴവങ്ങാടി – കിഴക്കേകോട്ട വരെയുള്ള റോഡിൽ വാഹന പാർക്കിംഗ് അനുവദിക്കില്ല.ഇടറോഡുകളിലും പാർക്കിംഗ് പാടില്ല.

ശോഭയാത്രയോട് ബന്ധപ്പെട്ട് വരുന്ന വിവിധ സ്ഥലങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ യാത്രക്കാരെ ഇറക്കിയ ശേഷം ആറ്റുകാൽ ക്ഷേത്രം ഗ്രൗണ്ട്,ഈഞ്ചക്കൽ – തിരുവല്ലം ബൈപ്പാസ് സർവീസ് റോഡുകളിലോ പാർക്ക് ചെയ്യണം.പി.എം.ജി ഭാഗത്തു നിന്നും കിഴക്കേകോട്ട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പി.എം.ജി, ആർ.ആർ ലാമ്പ്, പബ്ലിക് ലൈബ്രറി,പഞ്ചാപുര,ഫ്‌ളൈ ഓവർ ,പനവിള വഴി പോകണം.

ശോഭയാത്ര ഓവർ ബ്രിഡ്ജ് ഭാഗത്ത് എത്തുന്ന സമയം വാഹനങ്ങൾ തമ്പാനൂർ – കിള്ളിപ്പാലം- അട്ടക്കുളങ്ങര വഴി കിഴക്കേകോട്ട ഭാഗത്തേക്ക് പോകണം.വെള്ളയമ്പലം ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങൾ പബ്ലിക് ലൈബ്രറി, പഞ്ചാപുര, ഫ്‌ളൈ ഓവർ,പനവിള വഴി പോകണം.പേട്ട ഭാഗത്തു നിന്നും കിഴക്കേകോട്ട ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ അണ്ടർ പാസേജ്-ഫ്‌ളൈ ഓവർ,പനവിള വഴിയോ,പാറ്റൂൂർ- വഞ്ചിയൂർ- ഉപ്പിടാമൂട് വഴി പോകണം.തിരുവല്ലം ഭാഗത്തു നിന്നും തമ്പാനൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ അട്ടക്കുളങ്ങര – കിള്ളിപ്പാലം – ചൂരക്കാട്ടുപാളയം വഴി പോകണം.

കിഴക്കേകോട്ടയിൽ നിന്നും തമ്പാനൂർ,കരമന, പാപ്പനംകോട് ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ അട്ടക്കുളങ്ങര – കിള്ളിപാലം വഴി പോകണം.ശോഭയാത്ര കിഴക്കേകോട്ട എത്തുമ്പോൾ കിഴക്കകോട്ട ഭാഗത്തു നിന്നും പാളയം ഭാഗത്തേക്കുള്ള വാഹന ഗതാഗതം വഴി തിരിച്ചു വിടണം.കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9497930055, 0471 2558731.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!