തിരുവനന്തപുരം : കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിന്റെ സന്ദർശനത്തിന്റെ ഭാഗമായി നഗരത്തിൽ നിയന്ത്രണം ഏർപ്പെടുത്തി.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമുതൽ വൈകീട്ട് ആറുവരെയും വെള്ളിയാഴ്ച രാവിലെ 7.30 മുതൽ 11.30 വരെയുമാണ് നിയന്ത്രണം.
ആഭ്യന്തര വിമാനത്താവളം, ശംഖുംമുഖം, ഓൾസെയ്ന്റ്സ് ജങ്ഷൻ, ചാക്ക വരെയും ഈഞ്ചക്കൽ, ചാക്ക, വെൺപാലവട്ടം, ലുലുമാൾ, കുഴിവിള വരെ ദേശീയപാതയിലും സമാന്തര റോഡിലും ആഭ്യന്തര വിമാനത്താവളം, വലിയവിള, പൊന്നറ, കല്ലുംമൂട്- ഈഞ്ചക്കൽ സർവീസ് റോഡിലും വെൺപാലവട്ടം, കിംസ് ആശുപത്രി റോഡിലും ചാക്ക-അനന്തപുരി റോഡിലും പേട്ട, പള്ളിമുക്ക്, കണ്ണമ്മൂല, കുമാരപുരം, മെഡിക്കൽ കോളേജ് റോഡിലും ഗതാഗത നിയന്ത്രണമുണ്ട്.