മാറനല്ലൂർ : ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ പതിനെട്ടുകാരിയോട് അപമര്യാദയായി പെരുമാറിയ പരിശീലകൻ അറസ്റ്റിൽ.
ഊരൂട്ടമ്പലം പെരുമള്ളൂർ പ്ലാവറത്തല കാവേരി സദനത്തിൽ എ.സുരേഷ് കുമാർ(50) ആണ് അറസ്റ്റിലായത്.
ഇന്നലെ രാവിലെ പത്തരയോടെ ഡ്രൈവിങ് പരിശീലനത്തിനിടെ യുവതിയെ കടന്നുപിടിക്കുകയായിരുന്നത്രേ. ഇതോടെ കാർ നിർത്തി യുവതി ബഹളമുണ്ടാക്കി. പ്രതി കാറുമായി കടക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാരെത്തി തടഞ്ഞുവച്ച് പൊലീസിൽ ഏൽപിച്ചു.