പോത്തൻകോട് : സ്കൂൾ വിദ്യാർത്ഥികൾക്ക് ശാന്തിഗിരി ഫെസ്റ്റിൽ ഇനി സൗജന്യമായി കളിച്ചുല്ലസിക്കാം.
പകൽസമയത്തും സമയ പരിമിതി ഇല്ലാതെയും കുട്ടികൾക്ക് കാർണിവൽ നഗരിയിൽ പ്രവേശിക്കാം.
വിനോദത്തിനൊപ്പം വിജ്ഞാനത്തിനും പ്രാധാന്യം നൽകുന്ന എഡ്യൂ-ഫെസ്റ്റിന്റെ പ്രയോജനം കൂടി വിദ്യാർത്ഥികളിൽ എത്തിക്കാനാണ് സൗജന്യ പ്രവേശനം അനുവദിക്കുന്നതെന്ന് ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അറിയിച്ചു.
സ്കൂളുകളില്‍ നിന്നും ഗ്രൂപ്പായി ഫെസ്റ്റ് കാണുവാന്‍ എത്തുന്ന കുട്ടികൾക്ക് പ്രത്യേക പാസ് വേണ്ടതില്ല. പ്രധാന അദ്ധ്യപകന്റെ കത്ത് മതിയാകും.
രക്ഷിതാക്കൾക്കൊപ്പം എത്തുന്നവർ ആധാർ, സ്കൂൾ ഐഡന്റിറ്റി കാർഡ് ഇവയിൽ ഏതെങ്കിലുമൊന്ന് കയ്യിൽ കരുതണം. പ്ലസ്ടു വരെയുളള സ്കൂൾ കുട്ടികൾക്കാണ് സൗജന്യപ്രവേശനം ഉള്ളത്. തിരക്ക് നിയന്ത്രിക്കാൻ സംഘാടകർ പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിരുന്നു.