കനത്ത മഴ; തിരുവനന്തപുരത്ത് വ്യാപക നാശം, തോട്ടിലേക്ക് ഓട്ടോ മറിഞ്ഞ് ഒരാളെ കാണാതായി

IMG_20241108_214404_(1200_x_628_pixel)

തിരുവനന്തപുരം: കനത്ത മഴയിൽ തിരുവനന്തപുരത്ത് വ്യാപക നാശം.

ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം ജില്ലയിൽ പെയ്ത മഴയിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. താഴ്ന്ന പ്രദേശങ്ങൾ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു.

മരുതൂർ തോടിലേക്ക് ഓട്ടമറിഞ്ഞ് ഒരാളെ കാണാതായി.ഓട്ടോ ഡ്രൈവർ രക്ഷപ്പെട്ടു.പ്ലാവിള സ്വദേശി വിജയനായുള്ള തെരച്ചിൽ രാത്രിവരെ തുടര്‍ന്നെങ്കിലും കണ്ടെത്താനായിട്ടില്ല.

കുറ്റിച്ചലിൽ റോഡിലെ കനത്ത വെള്ളക്കെട്ട് മൂലം മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഉച്ചയ്ക്ക് എംസി റോഡിൽ മണ്ണന്തലയിൽ വെള്ളം കയറിയതോടെ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയിൽ പൂവച്ചലിൽ വീടിൻ്റെ അടുക്കള ഭാഗം ഇടിഞ്ഞു വീണു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!