തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ കനത്ത മഴ. കരമന നദിയിൽ ജലനിരപ്പ് അപകടകരമായി ഉയരുന്നതിനാൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വെള്ളൈക്കടവ് സ്റ്റേഷനിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.
ഒരു സാഹചര്യത്തിലും നദിയിൽ ഇറങ്ങുകയോ നദി മുറിച്ചു കടക്കുകയോ ചെയ്യരുത്. അവശ്യഘട്ടങ്ങളിൽ അധികൃതരുടെ നിർദേശമുണ്ടായാൽ പ്രളയ സാധ്യതാ മേഖലയിൽ നിന്ന് മാറി താമസിക്കേണ്ടതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു.