തിരുവനന്തപുരം : മാനവീയം വീഥിയിൽ ആൽത്തറ ക്ഷേത്രത്തിനടുത്തുവെച്ച് യുവാവിനു കുത്തേറ്റ സംഭവത്തിൽ രണ്ടുപേർകൂടി പിടിയിലായി.
വെമ്പായം സ്വദേശി മുഹമ്മദ് ഫർഹാൻ(23), ആർ.രാഹുൽ(29) എന്നിവരാണ് മ്യൂസിയം പോലീസിന്റെ പിടിയിലായത്. ഒന്നുമുതൽ അഞ്ചുവരെയുള്ള പ്രതികളെ ഒളിവിൽപ്പോകാൻ സഹായിച്ചതാണ് ഇവർക്കെതിരേയുള്ള കുറ്റം. പ്രതികളെ റിമാൻഡ് ചെയ്തു.
അക്രമസംഘത്തിനുവേണ്ടി മാനവീയം വീഥിയിൽ ഷിജിത്തിനെ വിളിച്ചുവരുത്തിയ മലയാലപ്പുഴ സ്വദേശി സ്നേഹാ അനിലി(ലച്ചു-23)നെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവർ മൂന്നായി.
ഷിജിത്തിന്റെ സുഹൃത്തുക്കളായിരുന്ന വെമ്പായം സ്വദേശി ഷിയാസ്, സുഹൈൽ, രഞ്ജിത്ത്, അർഫാജ് എന്നിവരാണ് മറ്റുപ്രതികൾ.