തിരുവനന്തപുരം: അമ്മയെ ദേഹോപദ്രവം ഏൽപ്പിച്ചയാളുടെ വീട്ടില്‍ കയറി സ്കൂട്ടര്‍ കത്തിച്ച കേസില്‍ യുവതി പിടിയില്‍.
തിരുവന്തപുരം പാറശാല പൊഴിയൂരിലാണ് സംഭവം. പൊഴിയൂർ പ്ലാങ്കാലവിളയിൽ ശാലി (30) ആണ് പിടിയിലായത്. കേസില്‍ രണ്ടാം പ്രതിയായ ശാലിയെ പൊഴിയൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്.
പൊഴിയൂർ സ്വദേശി ബിബിന്റെ സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ കഴിഞ്ഞ 27ന് വെളുപ്പിന് ശാലിയും സഹോദരൻ സന്തോഷ് കുമാറും ചേർന്നാണ് കത്തിച്ചത്.
ബിബിൻ ശാലിയുടെ മാതാവിനെ ദേഹോപദ്രവമേൽപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊഴിയൂർ പോലീസ് സ്റ്റേഷനിൽ കേസും ഉണ്ട്.