തിരുവനന്തപുരം: തിരുവനന്തപുരത്ത് കനത്ത മഴ. ജില്ലയിൽ സാമാന്യം ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്.
ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്കും തമിഴ്നാടിനും ഇടയ്ക്ക് സ്ഥിതിചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തിലാണ് മഴ ശക്തമായത്.
ഇത് വരുന്ന മണിക്കൂറുകളില്‍ ശക്തി കുറഞ്ഞ് ലക്ഷദ്വീപ് ഭാഗത്തേക്ക് നീങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.