വിദ്യാർഥിനിക്ക് ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

IMG_20241220_221705_(1200_x_628_pixel)

തിരുവനന്തപുരം:ചെങ്കല്‍ യുപി സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാർഥിനിക്ക് ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി.

അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി.

കൂടാതെ ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ഡിഡിഇ എന്നിവരോടു റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മിഷന്‍ ആവശ്യപ്പെട്ടു.

ചെങ്കല്‍ മേക്കോണം ജയന്‍ നിവാസില്‍ ഷിബുവിന്‍റെയും ബീനയുടെയും ഇളയമകളായ നേഹ (12)യ്ക്കാണ് പാമ്പ് കടിയേറ്റത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!