തിരുവനന്തപുരം : കയറാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി തീവണ്ടിക്ക് അടിയിലേക്ക് വീണ് യുവതി മരിച്ചു.
തമിഴ്നാട് മധുര സ്വദേശിനി കാർത്തികാദേവി(35)യാണ് മരിച്ചത്. കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ ബുധനാഴ്ച രാത്രി 7.45-നായിരുന്നു അപകടം.
പുതുവത്സരാഘോഷങ്ങൾക്കായി തിരുവനന്തപുരത്ത് എത്തിയതായിരുന്നു യുവതി. പുനലൂർ-മധുര പാസഞ്ചർ തീവണ്ടി സ്റ്റേഷനിൽനിന്നു പുറപ്പെട്ടപ്പോൾ കയറാൻ ശ്രമിക്കവേയാണ് അപകടം. ഉടൻ തീവണ്ടി നിർത്തി ഇവരെ പുറത്തെടുത്ത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.