രാജ്യത്ത് വീണ്ടും എച്ച്എംപിവി കേസ് സ്ഥീരീകരിച്ചു. ബംഗളൂരുവിൽ മൂന്ന് മാസം പ്രായമുള്ള ആൺകുഞ്ഞിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇന്ന് രാവിലെ മറ്റൊരു എച്ച്എംപിവി കേസ് സ്ഥിരീകരിച്ചതും ബംഗളൂരുവിൽ തന്നെയായിരുന്നു. എട്ട് മാസമായ കുഞ്ഞിനായിരുന്നു വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ചത്.
ചൈനയിൽ എച്ച്എംപിവി വൈറസ് ബാധ രൂക്ഷമാകുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ ഇന്ത്യയിൽ അത്തരത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്ന രണ്ട് കേസുകളും ചൈനയിൽ നിന്നുള്ള വകഭേദം ആണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. പരിശോധന തുടരുമെന്ന് കർണാടക ആരോഗ്യവകുപ്പ് അറിയിച്ചു.