ബാലരാമപുരം: ദേവേന്ദുവെന്ന രണ്ടരയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ഹരികുമാറിന് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പോലീസ്.
ഹരികുമാര്‍ ആറേഴ് വര്‍ഷമായി മാനസിക രോഗത്തിന് ചികിത്സ തേടുന്നയാളാണ്. കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതിക്ക് മാനസിക സ്ഥിരതയില്ല, പലതും മാറ്റിപ്പറയുകയാണ്.
കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും റൂറല്‍ എസ്.പി കെ.എസ് സുദര്ശന് പറഞ്ഞു.
കുഞ്ഞിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ മറ്റാരെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കുകയാണ്. അന്ധവിശ്വാസവുമായി കൊലപാതകത്തിന് ബന്ധമുണ്ടോ എന്നത് സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചിട്ടില്ല.
ജ്യോതിഷിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ജ്യോതിഷിയുടെ മൊഴി രേഖപ്പെടുത്തിയത്. കേസില്‍ നിരവധി കാര്യങ്ങള്‍ ഇനിയും അന്വേഷിക്കാനുണ്ട്. അത് പൂര്‍ത്തിയാവുന്നതിന് മുന്‍പ് കേസുമായി ബന്ധപ്പെട്ട് നിഗമനത്തിലേക്ക് എത്താന്‍ സാധിക്കില്ല. തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്നും എസ്.പി പ്രതികരിച്ചു