തിരുവനന്തപുരം: ഡിവൈഡറിൽ തട്ടി ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് കെ എസ് ആർ ടി സി ബസിനടിയിലേക്ക് വീണ് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം.
വഴുതൂര്‍ കൂട്ടപ്പന കോതച്ചന്വിള മേലേ പുത്തന്‍ വീട്ടില്‍ ജിഷ്ണുദേവ്(29) ആണ് മരണപ്പെട്ടത്. കരമന – കളിയിക്കാവിള ദേശീയപാതയില്‍ മുടവൂര്‍പ്പാറയ്ക്ക് സമീപം കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം നടന്നത്.
നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ജിഷ്ണുദേവ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് ദാരുണാന്ത്യം സംഭവിച്ചത്.