തിരുവനന്തപുരം ജില്ലയിൽ കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത: ജാഗ്രതാ നിര്‍ദേശം

IMG_20241104_100912_(1200_x_628_pixel)

തിരുവനന്തപുരം:കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ കാപ്പിൽ മുതൽ പൂവാർ വരെ

നാളെ (29/04/2025) രാവിലെ 5.30 മുതൽ ഉച്ചക്ക് 2.30 വരെ 0.9 മുതല്‍ 1.0 മീറ്റര്‍ വരെയും, കന്യാകുമാരി തീരത്ത് ഇന്ന് (28/04/2025 )രാത്രി 11.30 മുതൽ നാളെ (29/04/2025) ഉച്ചയ്ക്ക് 2.30 വരെ 1.1 മുതൽ 1.2 മീറ്റർ വരെയും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കേണ്ടതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!