നഗരൂരിൽ സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്ക്.
വെള്ളല്ലൂർ എൽപി സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ സ്കൂളിലേക്ക് പോയ ബസ് റോഡിൽ നിന്ന് വയലിലേക്ക് മറിയുകയായിരുന്നു.
25 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. റോഡിൽ നിന്ന് തെന്നിയാണ് ബസ് വയലിലേക്ക് മറിഞ്ഞത്. ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ ബസിൽ നിന്ന് കുട്ടികളെ പുറത്തെടുത്തു സമീപത്തെ ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥികളുടെ പരിക്ക് ഗുരുതരമല്ല.