തിരുവനന്തപുരം:ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ശുചിത്വമിഷന്റെയും നേതൃത്വത്തില്‍ നടപ്പാക്കുന്ന ”ദി ഇങ്ക് ഷിഫ്റ്റ് ആന്‍ഡ് എക്കോ സിപ്പ്” പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി.
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മീനാങ്കല്‍ ഹൈസ്ക്കൂളില്‍ ജില്ലാ അസിസ്റ്റന്റ് കളക്ടര്‍ ശിവ ശക്തിവേല്‍ നിര്‍വഹിച്ചു.
ലോക പരിസ്ഥിതി ദിനത്തിന്റെ ആപ്തവാക്യമായ എന്‍ഡിംഗ് പ്ലാസ്റ്റിക് പൊലൂഷന്‍ ഗ്ലോബലി എന്നതിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് സ്കൂള്‍ക്കുട്ടികളിലെ പ്ലാസ്റ്റിക് പേനയുടേയും പ്ലാസ്റ്റിക് ഉത്പന്നങ്ങളുടേയും ഉപയോഗം കുറയ്ക്കുന്നതിനും ഉപയോഗ ശേഷം വലിച്ചെറിയുന്ന പ്രവണത കുറയ്ക്കുന്നതിനുമാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് സ്റ്റീല്‍ ബോട്ടില്‍ , തുണിസഞ്ചി, മഷി പേനയും മഷിക്കുപ്പിയും തുടങ്ങിയവയും നല്കി. ആര്യനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജു മോഹന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ശുചിത്വമിഷന് കോര്‍ഡിനേറ്റര്‍ അരുണ്‍രാജ്. പി.എന്‍, സ്കൂള്‍ അധികൃതര്‍ , രക്ഷിതാക്കള്‍ , വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.