കിളിമാനൂർ: അധ്യാപകന് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി വ്യാജപരാതി നല്കിയ അധ്യാപികയ്ക്ക് എതിരെ പോക്സോ കേസ്.
കിളിമാനൂര്‍ രാജാ രവിവര്‍മ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപികയ്ക്ക് എതിരെയാണു കിളിമാനൂര്‍ പൊലീസ് പോക്സോ ചുമത്തി കേസെടുത്തത്.
കുട്ടിയുടെ മാതാവില്‍നിന്ന് പൊലീസ് മൊഴിയെടുത്തിരുന്നു. സംഭവത്തില്‍ അധ്യാപികയെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. വ്യാജപ്രചാരണത്തെ തുടര്‍ന്ന് വിദ്യാര്‍ഥിനിക്ക് പഠനം അവസാനിപ്പിക്കേണ്ടിവന്നു.
അധ്യാപകര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നു വിദ്യാര്‍ഥിനിയെ ഉള്‍പ്പെടുത്തി വ്യാജപ്രചാരണം നടത്തിയെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണു നടപടി