തിരുവനന്തപുരം: ഒമ്പത് വയസുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.
നേമം പൊലീസ് സ്റ്റേഷൻ പരിധിയിലെ ശാന്തിവിള സ്വദേശി ശ്യാമിന്റെയും ലേഖയുടെയും മകൾ അഹല്യയാണ് മരിച്ചത്.
ഇന്ന് രാവിലെ അമ്മ വഴക്ക് പറഞ്ഞിരുന്നുവെന്നും അതിലുള്ള മനോവിഷമത്തിൽ ജീവനൊടുക്കിയതാകാമെന്നുമാണ് പൊലീസിന്റെ നിഗമനം.
നേമം ഗവൺമെന്റ് യുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു അഹല്യ