ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ 275 വർഷങ്ങൾക്കു ശേഷം മഹാകുംഭാഭിഷേകം

IMG_20250402_094126_(1200_x_628_pixel)

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നവീകരണത്തിന് ശേഷമുള്ള മഹാകുംഭാഭിഷേകം നാളെ.

രാവിലെ 7.40ന് കുംഭാഭിഷേക ചടങ്ങുകൾ നടക്കും. കിഴക്കേ ശീവേലിപ്പുര ഒഴികെയുള്ള ഭാഗങ്ങളിൽ നിന്ന് ഭക്തർക്ക് കുംഭാഭിഷേകം വീക്ഷിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. അഭിഷേകത്തിനു ശേഷം ദർശനം നടത്താം.

ശ്രീകോവിലിന് മുകളിൽ താഴികക്കുടങ്ങളുടെ സമർപ്പണം,വിഷ്വക്‌സേന വിഗ്രഹത്തിന്റെ പുനഃപ്രതിഷ്ഠ, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അഷ്ടബന്ധകലശം എന്നിവയാണ് നടത്തുന്നത്. മാർത്താണ്ഡവർമ്മ മഹാരാജാവ് 1750ൽ ക്ഷേത്രം നവീകരിച്ച് തൃപ്പടിദാനം നടത്തി 275 വർഷങ്ങൾക്കു ശേഷമാണ് മഹാകുംഭാഭിഷേകം നടക്കുന്നത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!