തിരുവനന്തപുരം: വിവാഹ തട്ടിപ്പ് കേസിലെ പ്രതി എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്മ(35)യുടെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്.
തന്നെ ജയിലിൽ അടയ്ക്കണമെന്നും പുറത്തിറങ്ങിയാൽ തട്ടിപ്പ് ആവർത്തിക്കുമെന്നും രേഷ്മ പൊലീസിനോട് പറഞ്ഞു.
സ്നേഹം ലഭിക്കാനാണ് കൂടുതൽ പേരെ വിവാഹം ചെയ്തതെന്നും മൊഴിയിൽ പറയുന്നു. രേഷ്മയെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും.
ആര്യനാട് പഞ്ചായത്ത് അംഗത്തിനെ വിവാഹം കഴിക്കാനിരിക്കുമ്പോഴായിരുന്നു രേഷ്മയുടെ തട്ടിപ്പ് പുറത്തുവന്നത്.