തിരുവനന്തപുരം: ശംഖുംമുഖം തീരത്തെ കടൽക്ഷോഭത്തിൽ നിന്നും സംരക്ഷിക്കുന്നതിനായി ആദ്യഘട്ട ജിയോ ട്യൂബുകൾ സ്ഥാപിക്കും.
ആന്റണി രാജു എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ഈ പദ്ധതി സർക്കാരിന് സമർപ്പിക്കും.
കഴിഞ്ഞദിവസം നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് സാങ്കേതിക ഉപദേശകൻ എം.വി.രമണമൂർത്തിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസംഘം തീരം സന്ദർശിച്ചിരുന്നു.
ശംഖുംമുഖത്ത് ഒന്നരകിലോമീറ്റർ നീളത്തിൽ തീരത്തു നിന്നും 200 മീറ്റർ അകലെ ജിയോ ട്യൂബുകൾ സ്ഥാപിക്കാനുള്ള പദ്ധതി സർക്കാരിന് സമർപ്പിക്കും.