തിരുവനന്തപുരം : കെഎസ്ആർടിസിക്ക് എത്തിയ പുത്തൻ ബസുകൾ ഓടിച്ചുനോക്കി മന്ത്രി കെ.ബി. ഗണേഷ്‌കുമാർ.
ആനയറയിൽനിന്ന് ടെക്‌നോപാർക്കിലേക്കും തിരിച്ച് ആനയറയിലേക്കുമാണ് മന്ത്രി ബസ് ഓടിച്ച് പരിശോധിച്ചത്.
ഒരു സൂപ്പർഫാസ്റ്റും ഒരു ഫാസ്റ്റ് പാസഞ്ചർ ബസുമാണ് പുതുതായി എത്തിയത്. കൂടുതൽ ബസുകൾ ഈ മാസം എത്തുന്നുണ്ട്.