പാറശ്ശാല : തമിഴ്‌നാട്ടിൽനിന്ന് കേരളത്തിലേക്ക് അനധികൃതമായി കടത്തിയ 2200 ലിറ്റർ മണ്ണെണ്ണ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ പിടികൂടി.
ഉച്ചക്കട സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനത്തിലാണ് മണ്ണെണ്ണ കടത്തിയത്.
തീരദേശത്തെ ബോട്ടുകളിൽ ഉപയോഗിക്കുന്നതിനായി കരിഞ്ചന്തയിൽ മണ്ണെണ്ണ വിൽക്കുന്ന സംഘങ്ങളാണ് മണ്ണെണ്ണയുമായി എത്തിയതെന്നാണ് പ്രാഥമിക വിവരം.