തിരുവനന്തപുരം: 50ഗ്രാം എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ.
പാപ്പനംകോട് സ്വദേശി രതീഷ് (25), വള്ളക്കടവ് സ്വദേശി അൻസിൽ ആയുബ് (30), കരമന നെടുങ്കാട് സ്വദേശി ശ്രീജിത്ത് (29) എന്നിവരാണ് പിടിയിലായത്.
ബംഗളൂരുവിരിൽ നിന്നാണ് ലഹരി എത്തിച്ചിരുന്നത്. ഇത് ആവശ്യക്കാർക്ക് ചില്ലറായി നൽകുന്നതിന് പുറമേ വിതരണം ചെയ്യാൻ കാരിയേഴ്സിനെയും ഏൽപ്പിക്കും.
ഇവർക്ക് മുകളിലും ഒരു സംഘമുണ്ടെന്നാണ് പൊലീസ് സംശയം. ഡാൻസാഫ് സംഘം ഫോർട്ട്,പൊലീസ് സംയുക്ത പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.