തിരുവനന്തപുരം: ഗണേശവിഗ്രഹ നിമജ്ജന ഘോഷയാത്രയോടനുബന്ധിച്ച് 01.09.2025 തീയതി തിരുവനന്തപുരം നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ എർപ്പെടുത്തി.
കിഴക്കേകോട്ടയിൽ നിന്നും ആരംഭിച്ച് പാളയം വഴി ശംഖുംമുഖത്ത് അവസാനിക്കുന്ന ഗണേശവിഗ്രഹ നിമജ്ജന ഘോഷയാത്രയോടനുബന്ധിച്ച് 01.09.2025 തീയതി ഉച്ചയ്ക്ക് 02.00മണി മുതൽ വൈകിട്ട് 09.00 മണി വരെ അട്ടക്കുളങ്ങര, കിഴക്കേകോട്ട, പഴവങ്ങാടി, ഓവർബ്രിഡ്ജ്, ആയൂർവേദ കോളേജ്, സ്റ്റാച്യു, സ്പെൻസർ, വി.ജെ.റ്റി, ആശാൻ സ്ക്വയർ, ജനറൽ ആശുപത്രി, പാറ്റൂർ, പേട്ട, ചാക്ക, ആൾസെയിൻസ്, ശംഖുംമുഖം, വലിയതുറ വരെയുള്ള റോഡിൽ ഗതാഗതനിയന്ത്രണവും, പാർക്കിംഗ് നിയന്ത്രണവും ഏര്‍പ്പെടുത്തി.
കിഴക്കേകോട്ട – ഓവർബ്രിഡ്ജ് – ആയൂർവേദ കോളേജ് – വി.ജെ.റ്റി – ആശാൻസ്ക്വയർ ജനറൽഹോസ്പിറ്റൽ – പേട്ട – ചാക്ക റോഡിലും ചാക്ക-ശംഖുമുഖം -എയർപ്പോർട്ട് റോഡിലും ചാക്ക – ഈഞ്ചയ്ക്കൽ റോഡിലും, വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ പാടുള്ളതല്ല. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.
കിഴക്കേകോട്ടയിൽ നിന്നും എം സി റോഡ് വഴിയും ശ്രീകാര്യം – കഴക്കൂട്ടം – വെള്ളയമ്പലം എന്നീ ഭാഗങ്ങളിലേക്കും പോകുന്ന വാഹനങ്ങൾ അട്ടക്കുളങ്ങര – കിള്ളിപ്പാലം – തമ്പാനൂർ ഫ്ലൈ ഓവര്‍ – തൈക്കാട് – പനവിള – ബേക്കറി വഴിയും, ചാക്ക ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഈഞ്ചക്കല്‍ കല്ലുമൂട് – ചാക്ക ഫ്ലൈ ഓവര്‍ വഴിയും പോകേണ്ടതാണ്.
ഉച്ചക്ക് 3.30 മണിമുതല്‍ ഈഞ്ചക്കല്‍ ഭാഗത്ത് നിന്നും പടിഞ്ഞാറേകോട്ട കിഴക്കേകോട്ട ഭാഗത്തേക്ക് പോകാനുള്ള ചെറിയ വാഹനങ്ങള്‍ ഈഞ്ചക്കല്‍ കല്ലുമൂട് മണക്കാട് -അട്ടകുളങ്ങര വഴിയും വലിയവാഹനങ്ങള്‍ കല്ലുമൂട് കുമരിചന്ത അമ്പലത്തറ മണക്കാട് അട്ടകുളങ്ങര വഴിയും പോകേണ്ടതാണ്.
എയർപ്പോർട്ടിലേക്ക് വരുന്ന യാത്രക്കാർ ഗതാഗത തിരക്ക് കണക്കിലെടുത്ത് യാത്രകൾ ക്രമീകരിക്കേണ്ടതും, ഡൊമസ്റ്റിക് എയർപ്പോർട്ടിലേക്ക് പോകേണ്ട വാഹനങ്ങൾ ആൾ സെയിൻസ് – ശംഖുംമുഖം റോഡ് ഒഴിവാക്കി, ഈഞ്ചയ്ക്കൽ – കല്ലുംമൂട് – വലിയതുറ വഴി പോകേണ്ടതുമാണ്.
ഘോഷയാത്ര കഴിഞ്ഞ് ആറ്റിങ്ങൽ, വർക്കല, കിളിമാനൂർ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ വേളി, തുമ്പ, മേനംകുളം പെരുമാതുറ, തീരദേശപാത വഴിയോ, തുമ്പ, കഴക്കൂട്ടം ദേശിയപാത വഴിയോ പോകേണ്ടതാണ്. നെയ്യാറ്റിന്‍കര, കാട്ടാക്കട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വലിയതുറ – ബീമാപ്പള്ളി – പൂന്തുറ വഴിയോ, വലിയതുറ-കല്ലുമൂട് വഴിയോ പോകേണ്ടതാണ്. പേരൂർക്കട,നെടുമങ്ങാട് ഭാഗങ്ങളിലേയ്ക് പോകേണ്ട വാഹനങ്ങൾ ചാക്ക – പേട്ട – പാളയം വഴി പോകേണ്ടതാണ്.