തിരുവനന്തപുരം :ഓണം വാരാഘോഷത്തോടനുബന്ധിച്ച് ടൂറിസം വകുപ്പ് ജവഹർ ബാലഭവനിൽ സംഘടിപ്പിച്ച അത്തപ്പൂക്കള മത്സരം നിറങ്ങളുടെ സംഗമവേദിയായി.
വ്യത്യസ്ത ഡിസൈനുകളും പല നിറങ്ങളിലുള്ള പൂക്കൾ ചേർത്തൊരുക്കിയ നിറക്കൂട്ടുകളുമാണ് അത്തപ്പൂക്കളങ്ങളെ വേറിട്ടതാക്കിയത്.
വാശിയേറിയ മത്സരത്തിൽ
പൂജപ്പുര സ്വദേശി വി ദിഗംബറും സംഘവും ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം കേശവദാസപുരം സ്വദേശി ജയന്തിക്കും സംഘത്തിനുമാണ്. മൂന്നാം സ്ഥാനം തൃക്കണ്ണാപുരം
സ്വദേശി സനൽ കുമാറും സംഘവും നേടി.
ഹരിത പ്രോട്ടോകോൾ പാലിച്ചൊരുക്കിയ പൂക്കള മത്സരത്തിൽ 50 ടീമുകൾ പങ്കെടുത്തു. ഓരോ ടീമിലും പരമാവധി അഞ്ചുപേർ വീതമായിരുന്നു ഉണ്ടായിരുന്നത്. ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയവർക്ക് യഥാക്രമം 20000, 15000, 10000 എന്നിങ്ങനെയാണ് സമ്മാനം.
മാധ്യമ സ്ഥാപനത്തിൽ നിന്നുള്ള മികച്ച അത്തപ്പൂക്കളം ഒരുക്കിയത് തനിനിറം പത്രത്തിനാണ് 20,000 രൂപയാണ് സമ്മാനം.