തിരുവനന്തപുരം:സ്റ്റാച്യുവിൽ പ്രവർത്തിക്കുന്ന ഗ്രാമീണ സ്വയംതൊഴിൽ പരിശീലനകേന്ദ്രത്തിൽ സെപ്റ്റംബർ 22ന് ആരംഭിക്കുന്ന 10 ദിവസത്തെ സൗജന്യ കൂൺ കൃഷി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
ക്ലാസ്സുകൾ രാവിലെ 9.30 മുതൽ 5 മണി വരെയായിരിക്കും.18-50 പ്രായപരിധിയിലുളളവർക്ക് പങ്കെടുക്കാം. സെപ്റ്റംബർ 20ന് ഇന്റർവ്യൂ നടക്കും. രജിസ്റ്റർ ചെയ്യുന്നതിന് 0471-2322430, 9600593307 എന്നീ നമ്പറുകളിൽ വിളിക്കുക.