തിരുവനന്തപുരം: മലയാളി ജവാനെ ഡെറാഡൂണിൽ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം നേമം സ്വദേശി ബാലു എസ് ആണ് മരിച്ചത്.
സൈനിക അക്കാദമിയിലെ നീന്തൽക്കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ജയ്പൂരിലെ ഹവിൽദാർ ആയിരുന്നു ബാലു.
ലെഫ്റ്റനന്റ് പദവിയ്ക്ക് വേണ്ടിയുള്ള ട്രെയിനിംഗിനായി നാല് മാസം മുമ്പാണ് ബാലു ഡെറാഡൂണിലേക്ക് പോയത്. കഴിഞ്ഞ ദിവസം കൂടെയുണ്ടായിരുന്നവർ നീന്തൽക്കുളത്തിൽ നിന്ന് കയറിയെങ്കിലും ബാലു കയറിയിരുന്നില്ല.
രണ്ട് മണിക്കൂറിന് ശേഷം ഇദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല. പോസ്റ്റുമോർട്ടം പൂർത്തിയാക്കി ഉടൻ തന്നെ മൃതദേഹം നാട്ടിലെത്തിക്കും.