തിരുവനന്തപുരം : തൈറോയ്ഡ് ശസ്ത്രക്രിയ നടത്തിയ യുവതിയുടെ രക്തക്കുഴലിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ ജനറൽ ആശുപത്രി അധികൃതർ ഡിഎംഒയ്ക്ക് റിപ്പോർട്ട് നൽകി.
സംഭവം നേരത്തേ ആശുപത്രിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നതായി റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. ആർസിസിയിൽ നടത്തിയ എക്സ്‌റേ പരിശോധനയിലാണ് ഗൈഡ് വയർ എന്നറിയപ്പെടുന്ന ട്യൂബ് കണ്ടെത്തിയത്.
രക്തക്കുഴൽ വഴി മരുന്നു നൽകുന്ന ഗൈഡ് വയർ മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കില്ലെന്ന് ഉറപ്പാക്കിയിരുന്നു. ശ്രീചിത്രാ ആശുപത്രിയിലാണ് ഉപദേശം തേടിയതെന്നും അവിടെനിന്നു ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്നും റിപ്പോർട്ടിലുണ്ട്. ആരോപണവിധേയനായ ഡോ. രാജീവ് കുമാറിന്റെ വിശദീകരണവും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.