തിരുവനന്തപുരം:ദൃശ്യ ശ്രവ്യ വിരുന്നൊരുക്കി നെയ്യാർ ഡാമിലെ ഓണം വാരോഘോഷങ്ങൾക്ക് തുടക്കമായി. സി.കെ ഹരീന്ദ്രൻ എംഎൽഎ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
ആഘോഷങ്ങളുടെ ഭാഗമായി നെയ്യാർഡാമിലും പരിസര പ്രദേശങ്ങളിലുമായി ഒരുക്കിയ വൈദ്യുതി ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമവും നവീകരിച്ച ഇൻഫർമേഷൻ ബ്ലോക്കും അമ്യൂസ്മെൻ്റ് പാർക്കും എംഎൽഎ ഉദ്ഘാടനം ചെയ്തു. നെയ്യാർ ഡാമിനെ മികച്ച ടൂറിസം ഡെസ്റ്റിനേഷനാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം തിരുവനന്തപുരം ഹംസധ്വനി അവതരിപ്പിച്ച കരോക്കെ ഗാനമേള വേദിയിൽ അരങ്ങേറി. സെപ്റ്റംബർ ആറിന് വൈകുന്നേരം നടക്കുന്ന സാംസ്ക്കാരിക സമ്മേളനം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്യും. നെയ്യാർ ഡാമിലെ ആഘോഷ പരിപാടികൾ സെപ്റ്റംബർ എട്ടിന് അവസാനിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡി സുരേഷ് കുമാർ, കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പന്ത ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് താണുപിള്ള, നെയ്യാർ ഡാം അസിസ്റ്റൻ്റ് എഞ്ചിനീയർ സിദ്ദിഖ് എം.എസ് തുടങ്ങിയവർ പങ്കെടുത്തു.