തിരുവനന്തപുരം : പ്ലസ് ടു വിദ്യാർഥിക്ക് അമീബിക് മസ്തിഷ്‌കജ്വരം പിടിപെടാൻ ഇടയായതെന്നു കരുതുന്ന നീന്തൽക്കുളം ഉപയോഗിച്ചവരെ നിരീക്ഷിക്കും.
കഴിഞ്ഞ മാസം പകുതി മുതൽ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തൽക്കുളത്തിലെത്തിയവരെയാണ് ആരോഗ്യവകുപ്പ് നിരീക്ഷിക്കാനൊരുങ്ങുന്നത്.
പൂവാർ സ്വദേശിയായ പതിനേഴുകാരൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റിയ വിദ്യാർഥി ഐസിയുവിൽ ചികിത്സയിലാണ്.