തിരുവനന്തപുരം: സ്കൂളിലേക്ക് പോയ വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് പരാതി. പാലക്കാട് കോങ്ങാടാണ് സംഭവം.
പാലക്കാട് കോങ്ങാട് കെപിആർപി സ്കൂളിലെ വിദ്യാർത്ഥിനികളെയാണ് കാണാതായത്. വീട്ടിൽ നിന്ന് ഏഴ് മണിക്ക് ട്യൂഷന് പോയശേഷം സ്കൂളിലേക്കെന്ന് പറഞ്ഞാണ് വിദ്യാർത്ഥികൾ അവിടെ നിന്ന് പോയതെന്ന് പൊലീസ് പറയുന്നു.
പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതോടെ വീട്ടുകാർ വഴക്ക് പറഞ്ഞിരുന്നു. വിദ്യാർത്ഥികളെ സ്കൂളിൽ കാണാതെ വന്നതോടെ അദ്ധ്യാപകർ രക്ഷിതാക്കളെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. എന്തെങ്കിലും വിവരം ലഭിച്ചാൽ ‘9497947216’ എന്ന നമ്പറിൽ ബന്ധപ്പെടാൻ പൊലീസ് അറിയിച്ചു