ജില്ലയിലെ വ്യാജ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം; ജില്ലാ കളക്ടർ

19-46-20-collector

 

തിരുവനന്തപുരം :അക്ഷയ കേന്ദ്രങ്ങള്‍ക്ക് സമാന്തരമായി തിരുവനന്തപുരം ജില്ലയില്‍ അക്ഷര, അക്ഷയ് തുടങ്ങിയ പേരുകളില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.നവ്ജ്യോത് ഖോസ അറിയിച്ചു. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രത്തില്‍ പൊതുജനങ്ങള്‍ സമര്‍പ്പിക്കുന്ന രേഖകള്‍ സുരക്ഷിതമായിരിക്കും. എന്നാല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കുവാന്‍ അംഗീകാരമുണ്ടെന്ന വ്യാജേന പ്രവര്‍ത്തിക്കുന്ന മറ്റ് ഓണ്‍ലൈന്‍ കേന്ദ്രങ്ങളില്‍ സമര്‍പ്പിക്കുന്ന വ്യക്തിഗത വിവരങ്ങളും രേഖകളും ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്താന്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കായി സമീപിക്കുന്ന ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ അക്ഷയ കേന്ദ്രങ്ങളാണോയെന്ന് ഉറപ്പുവരുത്താന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്നും അക്ഷയ ചീഫ് കോര്‍ഡിനേറ്റര്‍ കൂടിയായ ജില്ലാ കളക്ടറുടെ അറിയിപ്പില്‍ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!