തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. കടകംപള്ളി അണമുഖം ഒരുവാതില്‍ക്കോട്ട സ്വദേശി സൂരജ് (26) ആണ് അറസ്റ്റിലായത്. ആളൊഴിഞ്ഞ സ്ഥലത്തുവച്ച് പീഡനം നടത്തിയശേഷം ഒളിവില്‍ കഴിയുകയായിരുന്നു.തിരുവനന്തപുരം പേട്ട പൊലീസ് ആണ് സൂരജിനെ പിടികൂടിയത്. പ്രതിയെ ഊര്‍ജിതമായ അന്വേഷണത്തിനൊടുവിലാണ് പിടികൂടിയതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാര്‍ അറിയിച്ചു.