തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് പൂനെയിലേക്ക് ഒക്ടോബർ ഒന്നുമുതൽ നോൺ സ്റ്റോപ്പ് സർവീസുമായി ഇൻഡിഗോ. പുലർച്ചെ 2.05ന് പൂനെയിൽ നിന്ന് തിരിക്കുന്ന വിമാനം 4.15ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരത്ത് നിന്ന് രാത്രി 11.45നാണ് സർവീസ്. പുലർച്ചെ 1.35ന് പൂനെയിലെത്തും. ഞായറാഴ്ച ഒഴികെ ആഴ്ചയിൽ ആറ് സർവീസുകളുണ്ടാവും.