തിരുവനന്തപുരം:പ്രസിദ്ധ സിനിമ സംവിധായകനും ഐടി വ്യവസായ സംരംഭകനുമായ വർക്കല സ്വദേശി രാമൻ അശോക് കുമാർ (60) കൊച്ചി ലേക്ഷോർ ആശുപത്രിയിൽ അന്തരിച്ചു.
സിംഗപ്പൂരിൽ നിന്നും എത്തി
ഇവിടെ ചികിത്സയിലായിരുന്നു.
അശോകൻ എന്ന പേരിൽ ചലച്ചിത്ര സംവിധാന രംഗത്ത് പതിറ്റാണ്ടുകൾക്ക് മുമ്പ് പേരു ഉറപ്പിച്ച അദ്ദേഹം വർണ്ണം സിനിമയുടെ സംവിധായകനായിരുന്നു. അശോകൻ- താഹ
കൂട്ടുകെട്ടിൽ നിരവധി സിനിമകൾ പിറവി കൊണ്ടു. ശശികുമാറിന്റെ അസിസ്റ്റൻറ് ആയി അദ്ദേഹത്തിൻറെ 35ൽ അധികം സിനിമകൾക്ക് സഹസംവിധായകനായി. പ്രവർത്തനങ്ങൾക്കായി ചെന്നൈയിൽ താമസമാക്കി.
വിവാഹത്തിനുശേഷം സിംഗപ്പൂരിൽ ബന്ധുക്കൾക്കൊപ്പം പ്രവർത്തന കേന്ദ്രം മാറ്റിയ അശോകൻ ബിസിനസ്സിൽ മുഖ്യശ്രദ്ധ പതിപ്പിച്ചു.
അതിനിടെ കൈരളി ടിവിയുടെ തുടക്കത്തിൽ കാണാപ്പുറങ്ങൾ എന്ന ടെലിഫിലിം സംവിധാനം ചെയ്തു. അതിന് ആ വർഷത്തെ മികച്ച ടെലിഫിലിനുള്ള സംസ്ഥാനസർക്കാർ അവാർഡ് ലഭിച്ചു.
ഗൾഫിലും കൊച്ചിയിലും പ്രവർത്തിക്കുന്ന ഒബ്രോൺ എന്ന ഐടി കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ആയിരുന്നു.
സീത ഭാര്യ. ഗവേഷണ വിദ്യാർത്ഥിയായ അഭിരാമി മകൾ. സിംഗപ്പൂരിൽ താമസമാക്കിയ അശോകൻ വർക്കല സ്വദേശിയാണ്.
സിനിമാ സംവിധായകൻ അശോകൻ അന്തരിച്ചു
- Updated : 26/09/2022
- 12:03 PM
- Categories : Latest News, Thiruvananthapuram
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Latest News
വിദ്യാര്‍ത്ഥിനിയെ വിവാഹം കഴിച്ച് കബളിപ്പിച്ചെന്ന പരാതി; യുവാവ് അറസ്റ്റില്‍
18/04/2024
9:27 PM
തിരുവനന്തപുരത്ത് 7വയസുകാരന് ക്രൂരമർദനം; രണ്ടാനച്ഛൽ അറസ്റ്റിൽ
18/04/2024
7:34 PM
വര്‍ക്കലയിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
18/04/2024
5:18 PM
ഏപ്രിൽ 26ന് ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങൾ തുറക്കും
18/04/2024
10:36 AM
More Popular
പ്രധാനമന്ത്രിയുടെ പൊതുയോഗം; കാട്ടാക്കട ക്രിസ്ത്യൻ കോളേജിന്റെ മതിൽ പൊളിച്ചു
14/04/2024
11:22 AM
44 ലക്ഷം യാത്രക്കാർ; റെക്കോഡ് നേട്ടവുമായി തിരുവനന്തപുരം വിമാനത്താവളം
16/04/2024
10:53 PM
ചെലഞ്ചിയിൽ ബിടെക് വിദ്യാര്‍ഥി മുങ്ങി മരിച്ചു
16/04/2024
10:46 PM
സ്മാര്‍ട് സിറ്റി; തലസ്ഥാനത്ത് രണ്ട് റോഡുകള്‍ കൂടി തുറന്നു
15/04/2024
10:19 PM