വീടുകളിൽ അതിക്രമിച്ചുകയറി സ്ത്രീകൾക്ക് നേരെ നഗ്നതാ പ്രദർശനം; യുവാവ് അറസ്റ്റിൽ

IMG_20220927_132041_(1200_x_628_pixel)

വട്ടപ്പാറ:രാത്രിസയമത്ത് വീടുകളിൽ അതിക്രമിച്ചുകയറി സ്ത്രീകൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുന്ന യുവാവിനെ പൊലീസ് പിടികൂടി. വട്ടപ്പാറ മണലി ഏകലവ്യനാണ് (30) അറസ്റ്റിലായത്. സ്ത്രീകൾ മാത്രമുള്ള വീടുകളിലാണ് പ്രതി കയറുന്നത്. വട്ടപ്പാറ പൊലീസാണ് പ്രതിയെ കുടുക്കിയത്. സി.ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.വട്ടപ്പാറ കണക്കോട് സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.ഏകലവ്യൻ ലഹരിക്കടിമയാണെന്ന് വട്ടപ്പാറ പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ കണക്കോട് സ്വദേശിനിയുടെ വീട്ടിൽ കയറി ഇയാൾ അതിക്രമം കാട്ടിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular