Search
Close this search box.

അനര്‍ഹമായ മുന്‍ഗണനാ റേഷന്‍ കാര്‍ഡ്: പൊതുജനങ്ങള്‍ക്കും വിവരം നല്‍കാം

ration card

തിരുവനന്തപുരം :അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്താന്‍ പൊതുവിതരണ വകുപ്പ് ആവിഷ്‌കരിച്ച ഓപ്പറേഷന്‍ യെല്ലോ പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങള്‍ക്കും വിവരം അറിയിക്കാം. വകുപ്പിന്റെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൊബൈല്‍ നമ്പരായ 9188527301 ലും ടോള്‍ ഫ്രീ നമ്പരായ 1967 ലും പൊതുജനങ്ങള്‍ക്ക്, അനര്‍ഹമായി കാര്‍ഡുകള്‍ കൈവശം വെച്ചിട്ടുള്ള ഉടമകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാം. വിവരം നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. 1000 ചതുരശ്ര അടിയിലധികം വിസ്തീര്‍ണമുള്ള വീട്, ഒരേക്കറിലധികം ഭൂമി, 25000 രൂപയിലധികം മാസവരുമാനം, നാലുചക്ര വാഹനം (ടാക്‌സി ഒഴികെ) എന്നിവയുള്ളവര്‍ മുന്‍ഗണന റേഷന്‍ കാര്‍ഡിന് അര്‍ഹരല്ല. ഇത്തരം ആളുകളെക്കുറിച്ച് ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസിലും, സിറ്റി റേഷനിംഗ് ഓഫീസുകളിലും വിവരം നല്‍കാം. ജില്ലാ സപ്ലൈ ഓഫീസ്, തിരുവനന്തപുരം (0471 2731240), സിറ്റി റേഷനിംഗ് ഓഫീസ്, സൗത്ത് തിരുവനന്തപുരം, (0471 2461632) സിറ്റി റേഷനിംഗ് ഓഫീസ്, നോര്‍ത്ത് തിരുവനന്തപുരം (0471 2365686), താലൂക്ക് സപ്ലൈ ഓഫീസ്, തിരുവനന്തപുരം(0471 2463208), താലൂക്ക് സപ്ലൈ ഓഫീസ,് ചിറയന്‍കീഴ് (0470 2622459), താലൂക്ക് സപ്ലൈ ഓഫീസ്, നെയ്യാറ്റിന്‍കര (0471 2222251)

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!