ജില്ലയിലെ നിര്‍മാണ പ്രവര്‍ത്തികള്‍ വേഗത്തിലാക്കും; ഡി.ഐ.സി.സി അവലോകനയോഗം ചേര്‍ന്നു

FB_IMG_1664622813193

തിരുവനന്തപുരം: ഡി. ഐ. സി. സി അവലോകനയോഗം ചേര്‍ന്നു. പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത വിവിധ പദ്ധതികളുടെ പുരോഗതി യോഗം വിലയിരുത്തി. ജില്ലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലങ്ങള്‍, റോഡുകള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മ്മാണ പുരോഗതി, പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ തുടങ്ങിയവയും യോഗം വിലയിരുത്തി. ശ്രീകാര്യം ഫ്‌ളൈഓവര്‍, ചിറയിന്‍കീഴ് – ശാര്‍ക്കര റെയില്‍വേ ഓവര്‍ ബ്രിഡ്ജ്, വര്‍ക്കല ബൈപ്പാസ് തുടങ്ങിയവയുള്‍പ്പെടെ ജില്ലയിലെ നിര്‍മാണ പ്രവര്‍ത്തികള്‍ വേഗത്തിലാക്കാനും യോഗത്തില്‍ തീരുമാനമായി.

 

ഡി. ഐ. സി. സി അംഗങ്ങളുടെ ഏകോപനത്തിലൂടെ മികച്ച പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടക്കുന്നത്. ഇത്തരം മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ തുടരാനും യോഗത്തില്‍ കളക്ടർ നിര്‍ദ്ദേശിച്ചു.സബ് കളക്ടര്‍ എം.എസ് മാധവിക്കുട്ടി, ഡെപ്യൂട്ടി കളക്ടര്‍ ജേക്കബ് സഞ്ജയ് ജോണ്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജ്യോതി. ആര്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular