കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം; വരുമാനത്തിൽ ഒന്നാമത് നെയ്യാറ്റിൻകര ഡിപ്പോ

IMG_20221003_204736

നെയ്യാറ്റിൻകര : പത്തുമാസം മുൻപ് കെ.എസ്.ആർ.ടി.സി. തുടക്കംകുറിച്ച ബജറ്റ് ടൂറിസത്തിന് നെയ്യാറ്റിൻകര ഡിപ്പോയിൽ റെക്കോഡ്‌ വരുമാനം. ഇതുവരെ പൂർത്തിയാക്കിയ 67 വിനോദയാത്രകളിൽനിന്നായി 36 ലക്ഷത്തിലേറെ രൂപയാണ് വരുമാനമായി നേടിയത്. ഇത് സംസ്ഥാനത്തെ ബജറ്റ് ടൂറിസത്തിൽനിന്നു നേടുന്ന ഉയർന്ന വരുമാനമാണ്.ജനുവരി ഒൻപതിനാണ് നെയ്യാറ്റിൻകരയിൽനിന്ന്‌ ബജറ്റ് ടൂറിസം പാക്കേജ് നടപ്പിലാക്കിയത്. ഇതുവരെയുള്ള യാത്രയിലൂടെ 36.5 ലക്ഷം രൂപയുടെ റെക്കോഡ്‌ വരുമാനം കണ്ടെത്തിയിരിക്കുകയാണ് നെയ്യാറ്റിൻകര ഡിപ്പോ. സംസ്ഥാനത്ത് 95 ഡിപ്പോകളിൽ മുപ്പതോളം ഡിപ്പോകളിൽ മാത്രമാണ് ബജറ്റ് ടൂറിസം പാക്കേജ് നടപ്പിലാക്കിയത്. കോഴിക്കോട്, തൊട്ടിൽപ്പാലം, മലപ്പുറം, താമരശ്ശേരി, കൊല്ലം ഡിപ്പോകളും സംസ്ഥാനത്ത് ബജറ്റ് ടൂറിസം നടപ്പിലാക്കുന്നതിൽ സജീവമാണ്. തിരുവനന്തപുരം ജില്ലയിൽ സിറ്റി ഡിപ്പോ, പാപ്പനംകോട്, വെള്ളറട, പാറശ്ശാല, വെള്ളനാട് ഡിപ്പോകളിലും നെയ്യാറ്റിൻകരയ്ക്കു പുറമേ ബജറ്റ് ടൂറിസം നടപ്പിലാക്കുന്നുണ്ട്.വയനാട്, ഗവി, മലക്കപ്പാറ എന്നിവിടങ്ങളിലേക്ക് നവംബറിൽ ട്രിപ്പുകൾ ക്രമീകരിക്കും. തീർഥാടകർക്കായി പഞ്ചപാണ്ഡവ ക്ഷേത്രദർശനം, നാലമ്പല ദർശനം എന്നീ ട്രിപ്പുകൾ സംഘടിപ്പിച്ചുവരുന്നു. നെയ്യാറ്റിൻകര ഡിപ്പോയിൽ 24 മണിക്കൂറുമുള്ള ടൂറിസം ഹെൽപ്പ് ലൈൻ സജീവമാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular