തിരുവനന്തപുരം:കളക്ടറുടെ നേതൃത്വത്തിൽ നടത്തുന്ന പരാതി പരിഹാര അദാലത്ത് ‘കളക്ടറോടൊപ്പം’ ആരംഭിച്ചു. ആദ്യ അദാലത്തിൽ തിരുവനന്തപുരം താലൂക്ക് പരിധിയിലെ വിവിധ സർക്കാർ ഓഫീസുകളുമായി ബന്ധപ്പെട്ട 102 പരാതികൾ സ്വീകരിച്ചു.പട്ടയവുമായി ബന്ധപ്പെട്ട അപേക്ഷകൾ,റീസർവേ,അതിർത്തി വഴി തർക്കം, അനധികൃത നിർമ്മാണം, കൈയേറ്റം തുടങ്ങിയ പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. ലഭിച്ച പരാതികൾ താലൂക്ക്, ആർ.ടി.ഒ, കോർപറേഷൻ തുടങ്ങി ബന്ധപ്പെട്ട വിഭാഗങ്ങളിലേക്ക് തുടർ നടപടികൾക്കായി കൈമാറി. തിരുവനന്തപുരം താലൂക്കിൽ മുൻകാലങ്ങളിൽ ലഭിച്ച 30 പരാതികളിൽ പരിഹരിച്ച ഉത്തരവുകൾ ജനങ്ങൾക്ക് കൈമാറി. വിവിധ താലൂക്കുകൾ, ആദിവാസി ഊരുകൾ തീരദേശ ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് ഇനി വരുന്ന എല്ലാ വ്യാഴാഴ്ചകളിലും ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ പരാതിപരിഹാര അദാലത്തുകൾ സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു.
‘കളക്ടറോടൊപ്പം’: തിരുവനന്തപുരം താലൂക്കുതല അദാലത്ത് സംഘടിപ്പിച്ചു
- Updated : 14/10/2022
- 9:58 AM
- Categories : Latest News, Thiruvananthapuram
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Latest News
ലോക്സഭാ തിരഞ്ഞെടുപ്പ്: ഇവിഎം കമ്മീഷനിങ് തുടങ്ങി
17/04/2024
7:19 PM
തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള് റദ്ദാക്കി
17/04/2024
4:02 PM
കഴക്കൂട്ടത്ത് വൻ കവർച്ച; വീട് കുത്തിതുറന്ന് 35 പവൻ സ്വർണം കവർന്നു
17/04/2024
12:53 PM
ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ മലയിൻകീഴ് സിഐ തൂങ്ങിമരിച്ചു
17/04/2024
10:20 AM
More Popular
തലസ്ഥാനത്തിന്റെ മതേതരത്വത്തിന് തിലകക്കുറിയായി പാളയത്തെ ഈ കാഴ്ച
16/04/2024
10:58 AM
പ്രധാനമന്ത്രിയുടെ പൊതുയോഗം; കാട്ടാക്കട ക്രിസ്ത്യൻ കോളേജിന്റെ മതിൽ പൊളിച്ചു
14/04/2024
11:22 AM
തിരുവനന്തപുരത്ത് ചൂട് കൂടുന്നു; ജാഗ്രതാ നിർദേശവുമായി ജില്ലാ മെഡിക്കൽ ഓഫീസർ
11/04/2024
3:23 PM
കഴക്കൂട്ടത്ത് വൻ കവർച്ച; വീട് കുത്തിതുറന്ന് 35 പവൻ സ്വർണം കവർന്നു
17/04/2024
12:53 PM