തിരുവനന്തപുരം:ദീപാവലി ആഘോഷത്തിന് നിറപ്പകിട്ടാർന്ന പരിപാടികളുമായി തിരുവനന്തപുരം വിമാനത്താവളം. ആഭ്യന്തര,രാജ്യാന്തര ടെർമിനലുകളിലെ ഡിപ്പാർച്ചർ,അറൈവൽ ഹാളുകളിൽ ദീപാലംകൃതമായ ഇൻസ്റ്റലേഷനുകൾ ഒരുക്കിയിട്ടുണ്ട്. യാത്രക്കാർക്കായി സ്പിൻ ദ് വീൽ മത്സരത്തിലൂടെ തിരഞ്ഞെടുത്ത ഷോപ്പുകളിൽ പ്രത്യേക ഓഫറുകൾ ലഭിക്കും.2500 രൂപയ്ക്കു മുകളിൽ ഷോപ്പിംഗ് നടത്തുന്നവർക്ക് ഉറപ്പായ സമ്മാനങ്ങളും ലഭിക്കും