തിരുവിതാംകൂര്‍ പൈതൃക പദ്ധതി; ദീപാലംകൃതമായി തലസ്ഥാനത്തെ മന്ദിരങ്ങൾ

IMG-20221027-WA0152

തിരുവനന്തപുരം: ടൂറിസം വകുപ്പ് നടപ്പാക്കുന്ന തിരുവിതാംകൂര്‍ പൈതൃക പദ്ധതിയുടെ ഒന്നാംഘട്ടത്തിന്‍റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ പൂര്‍ത്തിയാക്കിയ എട്ട് പൈതൃക മന്ദിരങ്ങളിലെ ദീപാലങ്കാര പ്രവൃത്തികളുടെ ഉദ്ഘാടനം ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. സുന്ദരവിലാസം കൊട്ടാരം, തിരുവനന്തപുരം വികസന അതോറിറ്റി (ട്രിഡ) മന്ദിരം, പാളയം ശക്തിവിനായക ക്ഷേത്രം, കേരള മ്യൂസിയം, പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ്, ബാങ്ക് ഹൗസ്, എല്‍എംഎസ് വില്‍സ് ഹോസ്റ്റല്‍, പാളയം ജുമാ മസ്ജിദ് എന്നിവയുടെ പ്രവൃത്തികളാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്.

തിരുവിതാംകൂറിന്‍റെ ചരിത്രപ്രാധാന്യം തിരിച്ചറിഞ്ഞാണ് തിരുവിതാംകൂര്‍ പൈതൃക പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തില്‍ നഗരത്തിലെ 30 പൈതൃക മന്ദിരങ്ങളുടെ പൗരാണികതയും വാസ്തുവിദ്യയും വെളിവാക്കത്തക്ക വിധത്തില്‍ ദീപാലംകൃതമാക്കും. അടുത്ത ഘട്ടം സമയബന്ധിതമായി പൂര്‍ത്തിയാക്കും. പൈതൃക മന്ദിരങ്ങളുടെ സംരക്ഷണത്തിനും നവീകരണത്തിനും സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 8 പൈതൃക മന്ദിരങ്ങളുടെ ദീപാലങ്കാര പ്രവൃത്തികളാണ് പൂര്‍ത്തിയാക്കിയതെന്നും ഒരു മാസത്തിനകം 12 പ്രവൃത്തികളും ഈ വര്‍ഷാവസാനത്തോടെ മുഴുവന്‍ മന്ദിരങ്ങളുടെ ദീപാലങ്കാരവും പൂര്‍ത്തിയാക്കുമെന്നും ചടങ്ങിന് സ്വാഗതം ആശംസിച്ച ടൂറിസം ഡയറക്ടര്‍ പി ബി നൂഹ് പറഞ്ഞു. ചടങ്ങില്‍ കൗണ്‍സിലര്‍ രാഖി രവികുമാര്‍ അധ്യക്ഷനായിരുന്നു. ടൂറിസം ജോയിന്‍റ് ഡയറക്ടര്‍ ഷാഹുല്‍ ഹമീദ്, കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡന്‍റ് ബേബി മാത്യു എന്നിവര്‍ സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular