ബാലരാമപുരം ഹാന്റലൂം പ്രൊഡ്യൂസർ കമ്പനിക്ക് തുടക്കമായി 

IMG-20221105-WA0054

 

തിരുവനന്തപുരം; കേരളത്തിലെ ആദ്യത്തെ കൈത്തറി മേഖലയിലെ ഉൽപാദക കമ്പനിയായ ബാലരാമപുരം ഹാന്റലൂം പ്രൊഡ്യൂസർ കമ്പനിയുടെ ഉദ്ഘാടനവും, പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനവും കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ നിർവ്വഹിച്ചു. ബാലരാമപുരത്ത് നടന്ന് പ്രൗഡ​ഗംഭീര ചടങ്ങിൽ ബാലരാമപുരം കൈത്തറി സാരി ധരിച്ച് എത്തിയാണ് മന്ത്രി ഉദ്ഘാടന കർമ്മത്തിൽ പങ്കെടുത്തത്.മറ്റ് സിന്തറ്റിക് വസ്ത്രങ്ങളെക്കാൽ മൃദുലവും, വെണ്ണപോലെ സോഫ്റ്റുമാണ് കൈത്തറി വസ്ത്രങ്ങൾ എന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. കൈത്തറി രം​ഗം സുസ്ഥിരമായി നിലനിർത്തുന്നതിന് വേണ്ടിയുള്ള കർമ്മ പദ്ധതികൾ ബാലരാമപുരം ഹാന്റലൂം പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ തയ്യാറാക്കണമെന്നും മന്ത്രി പറഞ്ഞു. പുതിയ തലമുറയിൽപ്പെട്ടവരെ ഈ രം​ഗത്ത് കൊണ്ട് വരാൻ കൈത്തറി കാലഘട്ടത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ ഉൾക്കൊള്ളണം. അതിന് ഹാന്റലൂം പ്രൊഡ്യൂസർ കമ്പനിക്ക് നേതൃത്വം നൽകാനാകുമെന്നും കേന്ദ്രമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

 

പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരുടെ യോ​ഗങ്ങളിൽ ടെക്റ്റയിൽസ് വ്യവസായത്തെക്കുറിച്ച് പ്രതിപാദിക്കുമ്പോൾ അഞ്ച് എഫ് (F) കളെ മുൻനിർത്തിയാണ് സംസാരിക്കുന്നത്. അത് പോലെയാകണം ബാലരാമപുരം കൈത്തറിയും ശ്രദ്ധ ചെലുത്തേണ്ടത്. ഫാർമാർ, ഫൈബർ, ഫാക്ടറി, ഫാഷൻ , ഫോറിൻ എന്നിങ്ങനെയുള്ള 5 എഫുകൾ ലക്ഷ്യമിട്ട് പ്രവർത്തിക്കുമ്പോൾ ഈ മേഖല കൂടുതൽ നേട്ടത്തിന്റെ നെറുകയിൽ എത്തുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ പരമ്പരാ​ഗ കൈത്തറി തൊഴിലാളികളെ പൊന്നാടയണിച്ച് കേന്ദ്ര മന്ത്രി ആദരിച്ചു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ ബാലരാമപുരത്തിനും തലസ്ഥാന ന​ഗരിക്കും കൂടുതൽ പ്രാധാന്യം ലഭിക്കുമെന്നും ആ സാഹചര്യം പ്രയോജനപ്പെടുക്കാൻ ബാലരാമപുരത്തെ കൈത്തറി വ്യവസായികൾ ശ്രമിക്കണമെന്നും യോ​ഗത്തിൽ മുഖ്യ പ്രഭാഷണം നടത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ മുഖ്യപ്രഭാഷണം പറഞ്ഞു. ഫാം ടൂറിസം പോലെ കൈത്തറി ടൂറിസത്തിനും കൂടുതൽ പ്രാധാന്യം ലഭിക്കുമെന്നും അത്തരത്തിലുള്ള മാറ്റങ്ങൾ പ്രയോജനപ്പെടുത്തണമെന്നും കേന്ദ്ര സഹമന്ത്രി കൂട്ടി ചേർത്തു.

എം . വിൻസന്റ് എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ നബാർഡ് ഡെപ്യൂട്ടി മാനേജിം​ഗ് ഡയറക്ടർ എം.ഷാജി, പദ്ധതി വിശദീകരികച്ചു. സിസ്സ ജനറൽ സെക്രട്ടറി ഡോ. സുരേഷ് കുമാർ സി, , പഞ്ചായത്ത് പ്രസിഡന്റ് വി. മോഹനൻ തുടങ്ങിയവർ സംസാരിച്ചു, ബിഎച്ച് പിസിഎൽ ചെയർമാൻ ​ഗോപകുമാർ സ്വാ​ഗതവും, ഡയറക്ടർ ബി.എച്ച് ശ്രീകല നന്ദിയും പറഞ്ഞു.നബാർഡിന്റെ പരിപൂർണ്ണ പിൻതുണയോടെ സിസ്സയുടെ നേതൃത്വത്തിലാണ് ബാലരാമപുരം ഹാന്റലൂം പ്രൊഡ്യൂസർ കമ്പനി രൂപീകരിച്ചിരിക്കുന്നത്. ബാലരാമപുരം കൈത്തറി ഉൽപ്പന്നങ്ങൾക്ക് കൂടുതൽ വിപണി സാധ്യത കണ്ടെത്തി നൽകുന്നതിന് വേണ്ടിയാണ് ഈ കമ്പിനിയുടെ രൂപീകരണം കൊണ്ട് ലക്ഷ്യമിടുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular