Search
Close this search box.

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ 29ന് തുറക്കും; കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്യും

FB_IMG_1668667192369

കഴക്കൂട്ടം:കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്യും. ഈ മാസം 29നാണ് ഉദ്ഘാടനം. കേന്ദ്ര സഹമന്ത്രിമാരായ വി.കെ.സിംഗ്, വി.മുരളീധരൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. 2018 ഡിസംബറിലാണ് പാത നിർമ്മാണം ആരംഭിച്ചത്. സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ എലിവേറ്റഡ് ഹൈവേ എന്ന പ്രത്യേകതയും ഇതിനുണ്ട്.

2.8 കിലോമീറ്ററാണ് എലിവേറ്റഡ് ഹൈവേയുടെ നീളം. ആറ്റിൻകുഴിയിൽ തുടങ്ങി കഴക്കൂട്ടം സിഎസ്‌ഐ മിഷൻ ആശുപത്രിക്ക് സമീപമാണ് മേൽപ്പാലം അവസാനിക്കുന്നത്. 200 കോടി രൂപയാണ് നിർമ്മാണ ചെലവ്. 7.5 മീറ്റർ വീതിയിൽ ഇരുവശത്തുമുള്ള സർവീസ് റോഡ് കൂടാതെ പാലത്തിനടിയിൽ 7.75 മീറ്റർ വീതിയിലുള്ള റോഡുമുണ്ട്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!