Search
Close this search box.

നാടക് രണ്ടാം സംസ്ഥാന സമ്മേളനത്തിന് തിരുവനന്തപുരത്ത് തുടക്കമായി

IMG-20221125-WA0047

തിരുവനന്തപുരം: കേരളത്തിലെ നാടക പ്രവർത്തകരുടെ സംഘടനയായ നാടകിന്റെ രണ്ടാം സംസ്ഥാന സമ്മേളനത്തിന് തിരുവനന്തപുരത്ത് തുടക്കം.തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന ഉദ്ഘാടന സമ്മേളനം ഇന്ത്യയിലെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദ് നിർവഹിച്ചു .നാടക് സംസ്ഥാന പ്രസിഡന്റ് പി രഘുനാഥ് അധ്യക്ഷത വഹിച്ച ചടങ്ങിൽ  നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമ മുൻ അധ്യക്ഷ കീർത്തി ജെയിൻ മുഖ്യപ്രഭാഷണം നടത്തി.നാടക് സംസ്ഥാന ജനറൽ സെക്രട്ടറി ജെ ശൈലജ, സ്വാഗതം ആശംസിച്ചു.നാടക് സംസ്ഥാന കമ്മിറ്റി അംഗം ഡി രഘുത്തമൻ നന്ദി പറഞ്ഞു.

വഴുതക്കാട് ടാഗോർ തിയേറ്ററിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള അഞ്ഞൂറോളം നാടക പ്രവർത്തകർ പ്രതിനിധികളായി പങ്കെടുക്കുന്നുണ്ട്.കൂടാതെ ബാംഗ്ലൂരിൽ നിന്നുള്ള നാടക പ്രവർത്തകരും പ്രതിനിധികളായി പങ്കെടുക്കുന്നു.പ്രതിനിധി സമ്മേളനത്തിൽ നാടക് സംസ്ഥാന പ്രസിഡന്റ് പി രഘുനാഥ് ആണ് അധ്യക്ഷത വഹിക്കുന്നത് . പ്രതിനിധി സമ്മേളനത്തോടൊപ്പം മണിപ്പൂരിൽ നിന്നുള്ള നാടകം അന്ധായുഗ്, കർണാടകയിൽ നിന്നുള്ള യത്ര നാര്യസ്തു പൂജ്യന്തേ എന്നീ നാടകങ്ങളും അരങ്ങേറും.കൊച്ചിയിൽ നിന്നുള്ള മെഹ്ഫിൽ രാവ്, അട്ടപ്പാടിയിൽ നിന്നുള്ള ഗോത്ര കലാമേള എന്നിവയും സമ്മേളനത്തിന്റെ മാറ്റ് കൂട്ടും.കേരളത്തിലെ പ്രശസ്ത മാധ്യമ പ്രവർത്തകർ അതിഥികളായെത്തുന്ന മാധ്യമ സെമിനാർ ആണ് സമ്മേളനത്തിന്റെ മറ്റൊരു സവിശേഷത.

സമാപന ദിവസമായ 27 ന് വൈകുന്നേരം ആയിരക്കണക്കിന് നാടക പ്രവർത്തകർ അണിനിരക്കുന്ന തിയറ്റർ മാർച്ചും നടക്കും.തുടർന്ന് നടക്കുന്ന സമാപന സമ്മേളനം പ്രശസ്ത നടൻ പ്രകാശ് രാജ് ഉദ്ഘാടനം ചെയ്യും. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കരമന ഹരി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നാടക സംവിധായിക പ്രസന്ന രാമസ്വാമി, ഡോക്ടർ വേണു ഐ എ എസ്, നാടക് സംഘാടക സമിതി കൺവീനർ ജെ ശൈലജ എന്നിവരും പങ്കെടുക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!