തിരുവനന്തപുരത്ത് നിന്ന് ന്യൂഡൽഹിയിലേക്ക് ഒരു  പ്രതിദിന സർവീസ് കൂടി ആരംഭിക്കുന്നു

-airport.1.305309(4)

 

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ന്യൂഡൽഹിയിലേക്ക് ഒരു  പ്രതിദിന സർവീസ് കൂടി ആരംഭിക്കുന്നു. വിസ്താര എയർലൈൻസ് ഡിസംബർ 2 മുതലാണ് പുതിയ സർവീസ് തുടങ്ങുന്നത്.ന്യൂഡൽഹിയിൽ നിന്ന് (യുകെ 0805) വൈകിട്ട് 06.10ന് പുറപ്പെട്ട് രാത്രി 09.20ന് തിരുവനന്തപുരത്ത് എത്തിച്ചേരും. മടക്ക വിമാനം (6E 6746) തിരുവനന്തപുരത്ത് നിന്ന് രാത്രി 09.55 ന് പുറപ്പെട്ട് 12.55 ന് ഡൽഹിയിലെത്തും.

തിരുവനന്തപുരം-ഡൽഹി സെക്ടറിൽ വിസ്താരയുടെ രണ്ടാമത്തെ പ്രതിദിന സർവീസാണിത്. പുതിയ വിമാനം കൂടി വരുന്നതോടെ ഈ സെക്ടറിലെ പ്രതിദിന വിമാനങ്ങളുടെ എണ്ണം 4 ആയി ഉയരും. എയർ ഇന്ത്യയും ഇൻഡിഗോയുമാണ് പ്രതിദിന സർവീസ് നടത്തുന്ന മറ്റ് ഓപ്പറേറ്റർമാർ. കേരളത്തിൽ നിന്നും തമിഴ്‌നാടിന്റെ തെക്കൻ ഭാഗങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക് നേരിട്ടുള്ള വിമാന സർവീസ് സഹായകമാകും. പുതിയ സർവീസിനുള്ള ബുക്കിംഗ് ആരംഭിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular