കിളിമാനൂരില്‍ ക്ഷീര കര്‍ഷക സംഗമം

IMG-20221206-WA0096

കിളിമാനൂര്‍:കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ക്ഷീര കര്‍ഷക സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. പി മുരളി ഉദ്ഘാടനം ചെയ്തു.നഗരൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡി. സ്മിത അധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ഏറ്റവും അധികം പാല്‍ സംഭരിച്ച ക്ഷീര സംഘത്തിനുള്ള പുരസ്‌കാരം നഗരൂര്‍ ക്ഷീര സംഘം കരസ്ഥമാക്കി. ഏറ്റവും മികച്ച ക്ഷീര കര്‍ഷകക്കുള്ള പുരസ്‌കാരം മൊട്ടലുവിള സ്വദേശി ശോഭ രേഖക്ക് ലഭിച്ചു.

 

ക്ഷീരവികസന വകുപ്പ്, കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത്, ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകള്‍, ക്ഷീര സഹകരണസംഘങ്ങള്‍ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ മില്‍മ, മൃഗസംരക്ഷണ വകുപ്പ്, കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്പ്‌മെന്റ് ബോര്‍ഡ്, സഹകരണ ബാങ്കുകള്‍, മറ്റിതര ബാങ്കുകള്‍, കേരള ഫീഡ്‌സ് എന്നിവയുടെ സഹകരണത്തോടെ ക്ഷീരസംഗമം 2022 സംഘടിപ്പിച്ചത്.

 

കന്നുകാലി പ്രദര്‍ശനം, ക്ഷീരവികസന സെമിനാര്‍, വിവിധതരം പാല്‍ ഉത്പന്നങ്ങളുടെ വിപണനവും, പ്രദര്‍ശനവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.ക്ഷീരകര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. മികച്ച ക്ഷീരസംഘങ്ങള്‍ക്കുള്ള അവാര്‍ഡുകളും വിതരണം ചെയ്തു. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ ക്ഷീര കര്‍ഷകര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular