Search
Close this search box.

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നു തെറിച്ചു വീണ വിദ്യാർഥിക്കു പരുക്ക്

KSRTC-Bus-Free-Wifi

വിഴിഞ്ഞം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നു തെറിച്ചു വീണ വിദ്യാർഥിക്കു പരുക്ക്. ഇന്നലെ വൈകിട്ട് വിഴിഞ്ഞം–വെങ്ങാനൂർ റോഡിൽ തെരുവു ജംക്‌ഷനു സമീപമുണ്ടായ അപകടത്തിൽ വെങ്ങാനൂർ വിപിഎസ് എച്ച്എസ്എസ് പ്ലസ് ടു വിദ്യാർഥി വിഴിഞ്ഞം ടൗൺഷിപ് നിവാസി കലാമിന്റെ മകൻ അഫ്സ(17)ലിനാണ് പരുക്ക്.
വിഴിഞ്ഞത്തേക്ക് വന്ന ബസിന്റെ വാതിൽ തുറന്നാണ് വിദ്യാർഥി പുറത്തേക്ക് തെറിച്ചു വീണതെന്ന് നാട്ടുകാർ പറഞ്ഞു.പിന്നാലെ വന്ന കാർ പെട്ടെന്നു നിർത്തിയതിനാൽ വലിയ അപകടം ഒഴിവായി. നാട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് ബസ് കുറച്ചു ദൂരെ മാറി നിർത്തി. പുറത്തേക്ക് മുഖമടിച്ചു വീണ വിദ്യാർഥിയെ ആംബുലൻസിൽ ആദ്യം വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!